Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Festival

സം​സ്ഥാ​ന ബ​ഡ്സ് ഒ​ളി​മ്പി​യ​യ്ക്കു തു​ട​ക്ക​മാ​യി

ക​​​ണ്ണൂ​​​ർ: ബു​​​ദ്ധി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ബ​​​ഡ്‌​​​സ് ബി​​​ആ​​​ർ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​യി​​​കോ​​​ത്സ​​​വം ബ​​​ഡ്‌​​​സ് ഒ​​​ളി​​​മ്പി​​​യ​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത് പ​​​തി​​​പ്പി​​​നു ക​​​ണ്ണൂ​​​രി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി.

ഇ​​​ന്ന​​​ലെ ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സ് പ​​​രേ​​​ഡ് സി​​​ന്ത​​​റ്റി​​​ക്ക് ഗ്രൗ​​​ണ്ടി​​​ൽ ആ​​​രം​​​ഭി​​​ച്ച മ​​​ത്സ​​​രം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്‌ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യ്‌ കു​​​ര്യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മാ​​​ർ​​​ച്ച് പാ​​​സ്റ്റി​​​ൽ ക​​​ണ്ണൂ​​​ർ ജി​​​ല്ല ഒ​​​ന്നാം​​​ സ്ഥാ​​​ന​​​വും വ​​​യ​​​നാ​​​ട് ര​​​ണ്ടാം സ്ഥാ​​​ന​​​വും മ​​​ല​​​പ്പു​​​റം മൂ​​​ന്നാം​​​ സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ 100 മീ​​​റ്റ​​​ർ റേ​​​സ് ജൂ​​​ണി​​​യ​​​ർ, 100 മീ​​​റ്റ​​​ർ റേ​​​സ് സീ​​​നി​​​യ​​​ർ, ലോ​​​വ​​​ർ എ​​​ബി​​​ലി​​​റ്റി ബോ​​​ൾ ത്രോ ​​​ടു ഗോ​​​ൾ പോ​​​സ്റ്റ്, 50 മീ​​​റ്റ​​​ർ ഹ​​​യ​​​ർ എ​​​ബി​​​ലി​​​റ്റി വീ​​​ൽ​​​ചെ​​​യ​​​ർ റേ​​​സ്, ലോ​​​വ​​​ർ എ​​​ബി​​​ലി​​​റ്റി സോ​​​ഫ്റ്റ് ബോ​​​ൾ ത്രോ, ഹ​​​യ​​​ർ എ​​​ബി​​​ലി​​​റ്റി ബാ​​​സ്ക​​​റ്റ് ബോ​​​ൾ ത്രോ, സ്റ്റാ​​​ൻ​​​ഡിം​​​ഗ് ബ്രോ​​​ഡ്‌ ജം​​​പ് സ​​​ബ് ജൂ​​​ണി​​​യ​​​ർ എ​​​ന്നി​​​ങ്ങ​​​നെ 15 മ​​​ത്സ​​​ര​​​യി​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ച​​​ത്.

സ​​​മാ​​​പ​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന് 30 ഇ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ക്കും. ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും.

Latest News

Corehub Up